ഗ്രഹമാറ്റം 2025 2/3
കൊല്ലവർഷം 1200-ലെ മേടം മാസം 1-ന്, അതായത് 2025 ഏപ്രിൽ 14 തിങ്കളാഴ്ച്ച , ചോതി നക്ഷത്രത്തിൽ തുലാം കൂറിൽ കൃഷണപക്ഷ പ്രഥമ തിഥിയിൽ വരാഹ കരണത്തിൽ വജ്ര നാമ നിത്യയോഗത്തിൽകുംഭം ലഗ്നത്തിൽ ഭൂമി ഭൂതോദയത്തിൽ വിഷു സംക്രമം.
ജനങ്ങൾക്ക് പല വിധത്തിൽ ഉള്ള വെല്ലുവിളികളും നേരിടേണ്ടി വരും. അപ്രതീഷിത സ്ഥലങ്ങളിൽ പ്രളയവും ഉരുൾപൊട്ടലും ഉണ്ടാകാം. അനിവാര്യമായ യുദ്ധം ഉണ്ടാകുവാൻ സാധ്യത. ഭാരതം വീണ്ടും നിയമങ്ങളിൽ മാറ്റം വരുത്തും. രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിക്ക് മാറ്റം ഉണ്ടാകുവാൻ ഇടയുണ്ട്. അഗ്നി, ആയുധം എന്നിവ മൂലം വലിയ രീതിയിൽ നാശനഷ്ട്ടം സംഭവിക്കും. കല മേഖലയിൽ അനാവശ്യ വിവാദം ഉണ്ടാകും. പ്രമുഖ നടന് ആപത് ഉണ്ടാകാം. സ്ത്രീകൾ മൂലം രാഷ്ട്രീയ ജീവിതത്തിൽ വീണ്ടും വിവാദം ഉണ്ടാകാം.
മേടവിഷു നടക്കുന്ന നക്ഷത്രത്തിനെ അടിസ്ഥാനപ്പെടുത്തി 27 നക്ഷത്രങ്ങളെ ഒരു പ്രത്യേക രീതിൽ തരം തിരിച്ചു, ഓരോ ഭാഗത്തു വരുന്ന നക്ഷത്രങ്ങൾക്കും ഓരോ ഫലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തി ഏറ്റവും ലളിതമായി താഴെ പറയുന്ന രീതിയിൽ ഈ വർഷത്തെ വിഷുഫലം ഇങ്ങനെ പ്രവചിക്കാം
ആദിശൂലം( ചിത്തിര,ചോതി, വിശാഖം ):
വളരെ മോശം ആണ് ഫലങ്ങൾ. പലവിധത്തിൽ ഉള്ള ക്ലേശങ്ങളും ദുഃഖങ്ങളും അനുഭവിക്കേണ്ടി വരും. ഉദര പ്രശ്നങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക
ആദിഷഡ്കം( അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം)
നല്ല അനുഭവങ്ങൾ ഉണ്ടാകും. ഏത് കാര്യത്തിന് ഇറങ്ങിയാലും അതിനെല്ലാം വിജയം ലഭിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകും.
മധ്യശൂലം : ( അവിട്ടം, ചതയം ,പൂരുരുട്ടാതി)
ഗുണാനുഭവങ്ങൾ കുറയും, സ്വജനങ്ങളുമായി അനാവശ്യ കലഹം, ബന്ധുക്കൾക്ക് നാശം, പലതരത്തിൽ ഉള്ള അപമാനവും മനോദുഃഖവും നേരിടേണ്ടി വരും.പല തരത്തിൽ ഉള്ള അപകടങ്ങൾ ഉണ്ടാവാം.
മധ്യഷഡ്കം( ഉതൃട്ടാതി, രേവതി, അശ്വതി, ഭരണി, കാർത്തിക,രോഹിണി )
നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജന പ്രീതി ലഭിക്കും. ജോലി സ്ഥലത്തു ഉയർന്ന സ്ഥാനം വഹിക്കുവാൻ സാധിക്കും.അലങ്കാര വസ്തുക്കളുടെയും ആഭരണങ്ങളുടെയും വർദ്ധനവ് ഉണ്ടാകും.ദാമ്പത്യ ഐക്യം ഉണ്ടാവും.
അന്ത്യശൂലം (മകയിരം, തിരുവാതിര, പുണർതം ):
ഗുണഫലങ്ങൾ കുറവായിരിക്കും,പക്ഷി -മൃഗാദികൾ വഴിയും വാഹനം, ആയുധം മൂലം മുറിവ് ഉണ്ടാകും. രോഗാദി ദുരിതം വർദ്ധിക്കും.
അന്ത്യഷഡ്കം (പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം ):
നല്ല ഫലങ്ങൾ ആണ്. എല്ലാ കാര്യങ്ങളും ഉയർച്ച ഉണ്ടാവും. മേലധികാരിയുടെ പ്രീതിയും പ്രശംസയും ലഭിക്കും. തൊഴിലിലോ ബിസിനസ്സിലോ വൻ രീതിയിൽ വളർച്ച ഉണ്ടാവും.
രാഹു, കേതു, വ്യാഴം, ശനി, സൂര്യൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളുടെ രാശിസഞ്ചാരം ഒക്കെ കൂടി നോക്കി വേണം കൃത്യമായ പ്രവചനവും, പരിഹാരങ്ങളും തീരുമാനിക്കാൻ.