1200 കർക്കിടകം പൊതുഫലം
അടിമുടി മാറ്റങ്ങൾ കണ്ടേക്കാവുന്ന ഒരു മാസമാണിത്. ചിലപ്പോൾ അപ്രതീക്ഷിത ഉയർച്ചകളും താഴ്ചകളും കണ്ടേക്കാം. രാജാവ് ദരിദ്രനും ദരിദ്രൻ രാജാവാകുന്ന കാഴ്ച്ചയും കാണുവാൻ സാധിക്കും. രാഷ്ട്രീയം, കല, സാംസ്കാരികം എന്നീ മേഖലകളിൽ സമ്മിശ്ര ഫലങ്ങൾ ഉണ്ടാകും. സ്ത്രീകളുടെ സ്വാധീനം ഈ മേഖലകളിൽ ഗുണപരമായും ദോഷകരമായും പ്രതിഫലിച്ചേക്കാം. ഹൈന്ദവ ആരാധനാലയങ്ങളിൽ ചില പുതിയ തർക്കങ്ങളും വിവാദങ്ങളും ചർച്ചകളും ഉയർന്നുവരാം, ചിലപ്പോൾ ദേവപ്രശ്നങ്ങൾക്കും ഇത് വഴിയൊരുക്കും. ശക്തമായ കാറ്റും മിന്നലോടുകൂടിയ മഴയും കാർഷിക മേഖലയ്ക്ക് നഷ്ടങ്ങൾ വരുത്തിയേക്കാം. പ്രകൃതിയുടെ മാറ്റങ്ങൾ കൂടുതൽ പ്രകടമാകും. പഞ്ചഭൂതങ്ങളും പ്രതികരിക്കും. പൊതുവിൽ ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കുക. വിറ്റാമിന്റെ കുറവ് മൂലമുള്ള അസുഖങ്ങൾ വർദ്ധിക്കാനും, തെറ്റായ മരുന്ന് ഉപയോഗം ജനങ്ങളെ ദുരിതത്തിലാക്കാനും സാധ്യതയുണ്ട്. അപ്രതീക്ഷിത വിയോഗങ്ങൾ കല, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. വിദേശരാജ്യങ്ങളിലെ നിയമങ്ങളിൽ മാറ്റങ്ങൾ വന്നേക്കാം. ബിസിനസ്സിൽ പണം നിക്ഷേപിക്കുന്നവർ ശ്രദ്ധാപൂർവ്വം ആലോചിച്ച് മാത്രം തീരുമാനങ്ങളെടുക്കുക. വലിയ അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. വീണ്ടും വൻ അപകടങ്ങൾ സംഭവിക്കാനും വലിയ അളവിൽ ജീവാപായം ഉണ്ടാകാനും സാധ്യത കാണുന്നു.